വിശാഖപട്ടണം : വിശാഖപട്ടണത്ത് ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് ഏഴു മരണം. ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവം ആഘോഷത്തിനിടെയാണ് മതിൽ ഇടിഞ്ഞു വീണത്. ബുധനാഴ്ച പുലർച്ച 2:30 ഓടെയാണ് അപകടം. ദര്‍ശനത്തിനായി ക്യു നിന്നവരുടെ മുകളിലേക്കാണ് ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിൽ ഇടിഞ്ഞു വീണത്. കനത്ത മഴയെ തുടർന്നു മണ്ണിടിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ആന്ധ്രാ സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
