കായംകുളം : വാഹന അപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് നേതാവിനെതിരെ പരാതി.വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ആരോപണം.
ഈ മാസം 3ന് രാത്രി 12.45ന് കെപിഎസി ജംക്‌ഷനിൽ വച്ച് ഐടി പ്രഫഷനലായ യുവതിയും കൂട്ടുകാരിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് സിനിൽ ഉപദ്രവിച്ചത് എന്നാണ് യുവതിയുടെ പരാതി. സംഭവം വിവാദമായതിന് പിന്നാലെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്.






