Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅഞ്ചാംക്ലാസ്സുകാരിക്ക് ലൈംഗികപീഡനം...

അഞ്ചാംക്ലാസ്സുകാരിക്ക് ലൈംഗികപീഡനം : രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവും സുഹൃത്തും കോയിപ്രം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാർ മൈലക്കര പുലിക്കുഴി കിഴക്കൻകര പുത്തൻവീട്ടിൽ നിന്നും തോട്ടപ്പുഴശ്ശേരി നെടും പ്രയാർ പ്രമാടത്തുപാറയിൽ താമസിക്കുന്ന ബി ജയൻ (45), ഇയാളുടെ സുഹൃത്ത്  പന്തളം കുളനട മാന്തുക ആഞ്ഞിലി മൂട്ടിൽ വടക്കേതിൽ പി വി സുരേഷ്(38) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

2024 ജൂൺ 5 നാണ് കുട്ടിയെ മീൻ വാങ്ങിക്കാൻ കൂട്ടിക്കൊണ്ടുപോയ ശേഷം ആറന്മുളയിലെ ഒരു വീട്ടിൽ വച്ച് ഇരുവരും ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നഫോട്ടോകൾ മൊബൈലിൽ പകർത്തുകയും, അശ്ലീലവീഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ചും പ്രതികൾ ബലാൽസംഗത്തിന് വിധേയയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പോലീസ് ഹെൽപ്‌ലൈൻ മുഖേന അറിഞ്ഞ കോയിപ്രം പോലീസ്, വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ശനിയാഴ്ച കേസെടുക്കുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ  കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയെ ശനി വൈകുന്നേരവും, രണ്ടാം പ്രതിയെ ഇന്ന് രാവിലെയുമാണ് പിടികൂടിയത്. ജയന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂട്ടർ, സൈക്കിൾ എന്നിവ പതിവായി മോഷ്ടിച്ചു വന്ന പ്രതി പിടിയിൽ

പന്തളം : സ്കൂട്ടർ  സൈക്കിൾ എന്നിവ മോഷ്ടിച്ച് വന്ന പ്രതിയെ പന്തളം പോലീസ്  ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും  പിടികൂടി. ചെങ്ങന്നൂർ  ക്രിസ്ത്യൻ കോളജിന് പുറക് വശം അങ്ങാടിക്കൽ തെക്ക് ലക്ഷം...

ചാലക്കുടിയില്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പണം കവർന്നു

തൃശ്ശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു .ഉച്ചയ്ക്ക് രണ്ടു മണിയോടെ ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു കവർച്ച.ബൈക്കിലെത്തിയ മോഷ്ടാവ് കത്തി...
- Advertisment -

Most Popular

- Advertisement -