തിരുവനന്തപുരം : കേരള സർവകലാശാല സംസ്കൃത ഡിപ്പാർട്ട്മെന്റിന്റെ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സെനറ്റ് ഹാളിന്റെ മുഴുവൻ വാതിലുകളും ജനലുകളും അടച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളമുണ്ടായി.
ഗവര്‍ണര്‍ എത്തിയതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ചായി എത്തുകയായിരുന്നു. ഗെയ്റ്റിന്റെ പൂട്ട് തകര്‍ത്തും മതിലു ചാടിക്കടന്നും സെനറ്റ് ഹാളിനു അടുത്തേക്ക് എത്തുകയായിരുന്നു. പ്രതിഷേധം കടുത്തതോടെ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.