ഇടുക്കി : കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രതികൾ ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ് .സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.