തിരുവനന്തപുരം : കാമുകനായ ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ഗ്രീഷ്മ. എംഎ ഇംഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും തുടർന്ന് പഠിക്കണമെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ അപേക്ഷിച്ചു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നും ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ശിക്ഷ തിങ്കാളാഴ്ച വിധിക്കും.