തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ മൊഴി നൽകി .തന്നെ ആക്രമിച്ചത് അഫാനാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒയ്ക്ക് നൽകിയ മൊഴിയിൽ സമ്മതിച്ചു. കട്ടിലിൽ നിന്നും വീണാണ് തനിക്ക് പരിക്കേറ്റതെന്നായിരുന്നു അവർ ഇതുവരെ പറഞ്ഞിരുന്നത്.
തനിക്ക് ലക്ഷങ്ങളുടെ കടമുണ്ട് .സംഭവദിവസം മുൻപ് കടം വാങ്ങിയ 50,000രൂപ തിരികെ നൽകണമായിരുന്നു.അതിനായി ബന്ധുവിന്റെ വീട്ടിൽ പോയി. അവിടെവച്ചു കേട്ട അധിക്ഷേപങ്ങൾ മകനെ വേദനിപ്പിച്ചെന്നും അതാണ് ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് ഷെമിയുടെ മൊഴി.ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചിരുന്നതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബിൽ വിഡിയോകൾ കണ്ടിരുന്നതായും ഷെമീന പറഞ്ഞു.