മാന്നാർ : തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് മാന്നാറിലെ സംസ്ഥാന പാതയിൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.പകൽ 3 മുതൽ മാവേലിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ പരുമല ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇല്ലിമല പാലം പാണ്ടനാട് പറമ്പത്തൂർ പടി വഴി ബുധനൂരിലെത്തി സ്റ്റോർ ജംഷനിൽ പ്രവേശിച്ചു പോകണം.
തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആലുംമൂട് ജംക്ഷനിൽ നിന്നും ഇടത്തു തിരിഞ്ഞ് വഴിയമ്പലം ജംക്ഷൻ -മൂർത്തിട്ട ജംക്ഷൻ വഴി പരുമല ജംക്ഷനിലെത്തി പോകണം. രാത്രി 8 വരെയാണ് നിയന്ത്രണം.
സംസ്ഥാന പാതയിലെ കുറ്റിയിൽ ജംക്ഷൻ മുതൽ പരുമല പന്നായി പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.