കാവുംഭാഗം – ചാത്തൻകേരി റോഡിൽ പെരിങ്ങര പാലത്തിന് സമീപം പാൻ മസാല കടയുടെ ഉടമയും ഇയാളുടെ സഹായിയും കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായിരുന്നു. യുപി സ്വദേശികളായ ഇവർ കുടുംബസമേതം താമസിക്കുന്ന പെരിങ്ങരയിലെ വീട്ടിൽ നിന്നും ഒരു ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. എക്സൈസ് സി ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
