തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം.സിദ്ധാർഥിന്റെ മരണത്തിന് പിന്നാലെ സസ്പെൻഡ് ചെയ്ത മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരെയും കൂടുതൽ നടപടിയെടുക്കുമെന്നാണ് സൂചന. ഗവർണർ നിയമിച്ച ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിർദേശം.