ന്യൂഡൽഹി : എസ്‌ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ സുപ്രീംകോടതി കേരള സർക്കാരിനോട് നിർദേശിച്ചു. നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി കത്തു നൽകണം. രണ്ടുദിവസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളാൻ തിരഞ്ഞെടുപ്പു കമ്മിഷനോടു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു .
എസ്ഐആർ മാറ്റിവയ്ക്കാൻ ഉത്തരവിടണമെന്ന കേരളത്തിന്‍റെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം കോടതി പരിഗണിച്ചില്ല .എന്നാൽ തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തിൽ അപേക്ഷ നൽകാന്‍ സർക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.






