ആറന്മുള: ശബരിമല സ്വർണാപഹരണ കേസിൽ റിമാൻഡിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മ കുമാറിൻ്റെ ആറന്മുളയിലെ വിട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 12 ന് എത്തിയ ഏഴംഗ എസ് ഐ ടി സംഘം പത്മകുമാറിൻ്റെ കീച്ചംപറമ്പിൽ വീട്ടിൽ ആണ് 2 മണിക്കൂറിലധികം പരിശോധന നടത്തിയത്. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി.
എന്നാൽ മാധ്യമങ്ങൾ ദ്യശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ വീടിൻ്റെ ഗെയിറ്റും വാതിലും അടച്ചു. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കുന്നതിനായാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.






