തിരുവനന്തപുരം : മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു .വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കും.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പറഞ്ഞു.
ബലാത്സംഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.പത്തനംതിട്ട എആർ ക്യാംപിലെ ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ രാഹുലിനെ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിൽ കലാശിച്ചു.






