Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsMannarവിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ...

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ

മാന്നാർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ എസ് എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) ആണ്  പോക്സോ വകുപ്പ് പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താൽക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വരികയായിരുന്നു സുരേഷ് കുമാർ.

സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. വിദ്യാർത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന്
രക്ഷകർത്താക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുക ആയിരുന്നു.

തുടർന്ന്  ഒളിവിൽ കഴിഞ്ഞിരുന്ന  പ്രതിയെ മാന്നാർ പൊലീസ്
ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ
അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. മാന്നാർ എസ് ഐ അഭിരാം സിഎസ്, വനിത എ എസ് ഐ സ്വർണ്ണ രേഖ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവർ ചേർന്നാണ് സുരേഷിനെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിദ്വാറില്‍ തിക്കിലും തിരക്കിലും ആറുപേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ഡെറാഡൂൺ : ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. .പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കുമുണ്ടായത്. ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ്...

ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി

മുംബൈ :ചരിത്രത്തിലാദ്യമായി  മുംബൈ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ്  80,000 പോയിൻ്റിലെത്തി.നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 24,298 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുടെ മുന്നേറ്റമാണ് പ്രധാനമായും...
- Advertisment -

Most Popular

- Advertisement -