പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തിൽ പത്തനംതിട്ട രാജീവ് ഭവൻ ആഡിറ്റോറിയത്തിൽ വച്ച് മാർച്ച് 15 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ സെമിനാർ നടത്തുന്നു.ശിവഗിരിയിലെ വനജാക്ഷി മന്ദിരത്തിൽ വെച്ച് ഗുരു-ഗാന്ധിജി കൂടിക്കാഴ്ച നടത്തിയത്തിയ ചരിത്ര സംഭവത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ സെമിനാർ ഉദ്ഘടനം ചെയ്യും.ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ മുഖ്യ അതിഥി ആയിരിക്കും. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിക്കും . കോന്നി എസ്.എ.എസ്.കോളേജ് . റിട്ട. പ്രിൻസിപ്പാൾ പ്രൊഫ.പി.കെ.മോഹൻരാജ് സെമിനാർ പ്രബന്ധം അവതരിപ്പിക്കും