കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും . രാവിലെ 8.30നു മരിച്ച ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള നിരവധിപേർ ആശുപത്രിയിലും വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു.






