Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമങ്ങാട് പൂക്കടയിൽ കത്തിക്കുത്ത്:...

നെടുമങ്ങാട് പൂക്കടയിൽ കത്തിക്കുത്ത്: രണ്ട് പേരെ പോലീസ്  കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : നെടുമങ്ങാട്  പൂക്കടയിൽ കത്തിക്കുത്ത്. തമിഴ്നാട് സ്വദേശി അനീസ് കുമാനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കുത്തിയത്. പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പൊലീസ് പിൻതുടർന്ന്  പിടികൂടുകയായിരുന്നു. രാജന്റെ കടയിൽ പൂക്കൾ എത്തിച്ചു നൽകിയിരുന്നത്  അനീസാണ്.

രാജനും അനീസും തമ്മിലാണ് തർക്കം ഉണ്ടായത്. പിന്നാലെ പൂവെട്ടുന്ന കത്രിക ഉപയോ​ഗിച്ച് കട്ടപ്പ അനീസിന്റെ നെഞ്ചിന് കുത്തുകയായിരുന്നു. അനീസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല കവർന്ന  യുവാവ് അറസ്റ്റിൽ

തിരുവല്ല : തിരുവല്ലയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല കവർന്ന പ്രതി പിടിയിലായി. തിരുവല്ല കുറ്റൂർ സ്വദേശിയായ 41 കാരൻ  ആണ് പിടിയിലായത്. പ്രതി യാത്രക്കാരിക്കൊപ്പം...

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. ഉപയോക്താക്കള്‍ക്ക് 4ജിക്കൊപ്പം 3ജി സേവനം ലഭിക്കില്ല. നിലവില്‍ രാജ്യത്ത് 97,841...
- Advertisment -

Most Popular

- Advertisement -