Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiആന്റണി രാജുവിനെതിരെ...

ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : മുൻ മന്ത്രിയും ഘടകകക്ഷി നേതാവുമായ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.തൊണ്ടിമുതൽ കേസിലെ ആരോപണം ഗുരുതരമാണെന്നും പുനരന്വേഷണത്തിന് എതിരായ ഹർജി തള്ളണമെന്നും സർക്കാർ സത്യവാങ്‌മൂലം നൽകി.

തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആൻറണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടര്‍ന്ന് ആൻറണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചു.1990 ഏപ്രിൽ 4നു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണവുമായെത്തിയ പത്തുവയസ്സുകാരന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താരവാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച പത്തു വയസ്സുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും. കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് പഠനച്ചെലവ് ഏറ്റെടുക്കുന്നത്...

ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും 15–ാം തീയതിവരെ പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .മെയ് 12ന്...
- Advertisment -

Most Popular

- Advertisement -