Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeHealthനിലയ്ക്കലിൽ അത്യാധുനിക...

നിലയ്ക്കലിൽ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ : മന്ത്രി വീണാ ജോർജ് 

പത്തനംതിട്ട : നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്.

3 നിലകളിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയിൽ 12 കിടക്കകളുള്ള കാഷ്യാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങൾ, 7 കിടക്കകളുള്ള ഒബ്സർവേഷൻ വാർഡ്, റിസപ്ഷൻ, ലാബ്, സാമ്പിൾ കളക്ഷൻ സെന്റർ, നഴ്സസ് സ്റ്റേഷൻ, ഇൻജക്ഷൻ റൂം, ഇസിജി റൂം, ഡ്രെസിംഗ് റൂം, പ്ലാസ്റ്റർ റൂം, ഫാർമസി, സ്റ്റോർ, പോലീസ് ഹെൽപ് ഡെസ്‌ക്, ലിഫ്റ്റുകൾ, അറ്റാച്ച്ഡ് ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.

രണ്ടാം നിലയിൽ 8 കിടക്കകളുള്ള ഐസിയു, നഴ്സസ് സ്റ്റേഷൻ, എല്ലാവിധ സൗകര്യങ്ങളുള്ള മൈനർ ഓപ്പറേഷൻ തീയറ്റർ, എക്സ്റേ റൂം, 13 കിടക്കകളുള്ള വാർഡ്, ഡോക്ടർമാരുടേയും നഴ്സുമാരുടേയും മുറികൾ, കോൺഫറൻസ് ഹാൾ, ഓഫീസ്, ശുചിമുറികൾ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയിൽ 50 കിടക്കകളുള്ള ഡോർമിറ്ററി സംവിധാനമാണൊരുക്കുക.

മോഡേൺ മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും. തീർത്ഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും.നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനകരമാ ആശുപത്രി നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണം ആരംഭിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടത് വഴിയരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നപ്പോൾ

കൊച്ചി : എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ദീക്ഷിതയെ ഇടിച്ചിട്ടത് വഴിയരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നപ്പോളെന്ന് പോലീസ്. വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാറിന്റെ ഡോർ തുറന്നപ്പോൾ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത...
- Advertisment -

Most Popular

- Advertisement -