Monday, January 6, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ...

ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും – ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാന്റുമായി ബന്ധപ്പെട്ട് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ബസ്റ്റാൻഡിൽ രാത്രി സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചെന്ന നിരന്തര പരാതികളെ തുടർന്നാണ് ഉന്നതതല യോഗം വിളിച്ചത്. പല ബസ്സുകൾ കേന്ദ്രീകരിച്ചും തെററായ പ്രവണതകൾ രാത്രകാലങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ശാരീരികമായി ആക്രമിക്കുന്ന സംഭവവും ഉണ്ടായി.

ബസ്റ്റാൻഡിൽ രാത്രികാലങ്ങളിൽ പോലീസ് ,എക്‌സൈസ് വിഭാഗത്തിൻറെ പെട്രോളിങ് ശക്തമാക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ്, നഗരസഭാധികൃതർ, എക്‌സൈസ്,ശിക്കാര വള്ളത്തിന്റെ പ്രതിനിധികൾ, റസിഡൻറ് അസോസിയേഷനുകൾ എന്നിവ ചേർന്ന് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്താൻ തീരുമാനിച്ചു.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കെഎസ്ആർടിസി ബസ്റ്റാന്റിനും സമീപത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പോലീസിനോട് യോഗം നിർദ്ദേശിച്ചു. കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്ത് നിരീക്ഷണത്തിനായി 10 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കെയർ ഫോർ ആലപ്പി എന്ന സംഘടന ഇത് സ്‌പോൺസർ ചെയ്യുമെന്ന് അറിയിച്ചു.

ജില്ലാ കളക്ടർക്കും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും നിരവധി  പരാതികൾ ലഭിച്ചതിനെത്തുടർന്നാണ്  കളക്ടറുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്‌സൺ, പോലീസ്, കെഎസ്ഇബി, കെഎസ്ആർടിസി, നഗരസഭാ ജീവനക്കാർ, എക്‌സൈസ് വിഭാഗം തുടങ്ങിയവരുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന...

കരിമ്പ വാഹനാപകടം : കണ്ണീർപ്രണാമവുമായി നാട്

പാലക്കാട് : കല്ലടിക്കോട് കരിമ്പ വാഹനാപകടത്തിൽ മരിച്ച 4 കുട്ടികൾക്ക് കണ്ണീർപ്രണാമവുമായി നാട്.മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം,...
- Advertisment -

Most Popular

- Advertisement -