അടൂർ : ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റു. എംസി റോഡിൽ മിത്രപുരത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ചെങ്ങന്നൂർ സ്വദേശിനിയായ വിദ്യാർഥിനി നേഹാ സാറാ നെബു (19) വിനാണ് പരുക്കേറ്റത്.
കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിൻ്റെ ചില്ലാണ് ഓട്ടത്തിനിടെ തകർന്നു വീണത്. പരുക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.