വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി തുടങ്ങിയവരെ കൂടി സസ്‌പെൻഡ് ചെയ്തു. 6 പേരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.ഇതോടെ സംഭവത്തിൽ 9 വനംവകുപ്പ് ജീവനക്കാർ സസ്പെൻഷനിലായി.
മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. നീതുവിനെ ഇന്നലെയാണ് സസ്പെൻഡ് ചെയ്തത് .ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്നാണ് ഉന്നതാന്വേഷണ റിപ്പോർട്ട്.ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്.