ന്യൂഡൽഹി :ന്യൂസ് ക്ലിക്ക് സ്ഥാപകനും,എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. പ്രബീര്‍ പുരകായസ്‌തയുടെ റിമാന്‍ഡ് നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വീണ്ടും അറസ്റ്റ് എന്ന കാര്യത്തിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ മൂന്നിനാണ് യുഎപിഎ ചുമത്തി പ്രബീര്‍ പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് .