Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalകെ. പൊന്മുടിയെ...

കെ. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍

ചെന്നൈ : ഡി.എം.കെ. നേതാവ് കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തമിഴ്നാട് ഗവര്‍ണര്‍ ക്ഷണിച്ചു .സത്യപ്രതിജ്ഞ ഇന്നു മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കും.പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം താക്കീതു നൽകിയിരുന്നു .വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 11-ന് സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഞ്ചാര നിരോധനം പിന്‍വലിച്ചു

ആലപ്പുഴ: ജില്ലയില്‍ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ല കളക്ടര്‍ പിന്‍വലിച്ചു. നിലവില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാലുമാണ് നിരോധനം പിന്‍വലിച്ചത്. 

തൃശ്ശൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

തൃശൂര്‍ : തൃശൂര്‍ പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.പതിനാലു പേര്‍ക്ക് പരിക്കേറ്റു. ബസിലെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ് .ഇന്ന്‌ പുലര്‍ച്ചെ 1.30-നാണു അപകടം. കോഴിക്കോട് നിന്ന് കുമളിയിക്ക് പോകുന്ന...
- Advertisment -

Most Popular

- Advertisement -