Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramതാനൂർ കസ്റ്റഡി...

താനൂർ കസ്റ്റഡി മരണം:നാലു പൊലീസുകാര്‍ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു .സിപിഒ മാരായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ പിടികൂടിയത്.

ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2023 ഓഗസ്റ്റ് ഒന്നിനാണ് മരിച്ചത്.ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്.എന്നാൽ  കസ്റ്റഡി മർദനമാണ് മരണകാരണമെന്ന് ആരോപണമുയർന്നിരുന്നു.

ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധനത്തിന്...

KERALA LOTTERY RESULT: 01/04/2024 Win Win Lottery W-763

1st Prize Rs.7,500,000/- (75 Lakhs) WN 202833 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WO 202833 WP 202833 WR 202833 WS 202833 WT 202833 WU 202833 WV 202833 WW 202833...
- Advertisment -

Most Popular

- Advertisement -