തൃശ്ശൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാലക്കുടി പുഴയിലേയ്ക്കു ചാടിയ ഹയർ സെക്കൻഡറി അധ്യാപിക മരിച്ചു.ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയായ സിന്തോളാണു (സിന്ധു-40) മരിച്ചത്.ബുധനാഴ്ച രാത്രി ഏഴുമണിയോടെ നിലമ്പൂരില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടി ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് ഇവര്‍ പുഴയിലേക്ക് ചാടിയത് .അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ രാത്രി 9.30ഓടെ 5 കിലോമീറ്റർ അകലെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.