ശ്രീനഗർ : കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരി ജില്ലയിൽ സുന്ദർബാനി പ്രദേശത്ത് വച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത് .സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക വാഹനത്തിന് നേരെ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളയുകയും ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കുകയും ചെയ്തു.