മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി. .ഇന്നലെയാണ് മുംബൈ പൊലീസിന് ഫോൺ കോളിലൂടെ ഭീഷണി ലഭിച്ചത്.പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ഭീഷണി .സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.മുംബൈയിലെ ചെംപൂർ മേഖലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു.