തിരുവല്ല : മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന അധ്യക്ഷനായിരുന്ന സഖറിയാസ് മാർ അത്തനാസിയോസിന്റെ 48-ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും തിരുവല്ല സെന്റ് ജോൺസ് കത്തീഡലിൽ നടക്കും.
ഇന്ന് വൈകിട്ട് 6ന് സന്ധ്യാപ്രാർഥനയും കബറിൽ ധൂപപ്രാർഥനയും.നാളെ 6.15ന്പ്രഭാത പ്രാർഥനയും തുടർന്ന് ഡോ.ആന്റണി മാർ സിൽവാനോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. തുടർന്ന് ആരാധനക്രമ വർഷത്തിന്റെ അതിഭദ്രാസന ഉദ്ഘാടനം മാർസിൽവാനോസ് നിർവഹിക്കും.പ്രതിനിധികൾ ചേർന്ന് 7 തിരികൾ തെളിക്കും.
തുടർന്ന് കബറിങ്കൽ ധൂപപ്രാർഥനയും നേർച്ച വിളമ്പും നടക്കുമെന്ന് മുഖ്യ വികാരി ജനറൽ ഫാ.ഡോ. ഐസക്ക് പറപ്പള്ളിൽ, ഫാ ചെറിയാൻ കുരിശുംമൂട്ടിൽ, ഫാ.മാത്യു പുനക്കുളം തുടങ്ങിയവർ അറിയിച്ചു.