പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷവും ഒരു മാസവും കഠിനതടവും ഒരു ലക്ഷത്തിഅഞ്ഞൂറ് രൂപ പിഴയും വിധിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വാഴത്തറയിൽ വീട്ടിൽ മെഴുവേലി പത്തിശേരി പ്രദീപ് ഭവനം വീട്ടിൽ വി റ്റി ഉത്തമനെ(56 )യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് റ്റി മഞ്ജിത്ത് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും ഇയാളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
2021 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ എസ് ഐ ആർ വിഷ്ണു രജിസ്റ്റർ ചെയ്ത കേസിൽ, പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത പി ജോൺ പി ഹാജരായി.