ആലപ്പുഴ : ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നതെന്ന് ഡോ. ലക്ഷ്മി ശങ്കർ അഭിപ്രായപ്പെട്ടു. ഭക്തിയും ജ്ഞാനവും അതു പകർന്നു നൽകുന്നു. ജീവിത പരീക്ഷയെ നേരിടാൻ പഠിപ്പിക്കുന്നു. ഭാഗവതത്തെ തുലനം ചെയ്യാൻ പറ്റിയ മറ്റൊരു വാക്ക് ജീവിതം എന്നതു തന്നെയാണ്. കലവൂർ മാരൻ കുളങ്ങര ദേവി ക്ഷേത്രത്തിൽ നടക്കുന്ന 42 -മത് ഭാഗവതസത്രത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കഥകളും ആശയങ്ങളും കൊണ്ട് സ്വസ്ഥതയും ശാന്തതയും അതു നേടിത്തരും. ഭാഗവതത്തെ പൂർണമായി ആശ്രയിക്കുന്നവർക്ക് ജീവിത വിജയം നേടാനാകും. പൗരബോധം ഉത്തരവാദിത്വം ധാർമികബോധം എന്നിവ ഭാഗവതത്തെ അറിയുന്നതിലൂടെ ലഭ്യമാകും എന്നും ഡോ. ലക്ഷ്മി ശങ്കർ പറഞ്ഞു.