കാസർഗോഡ് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിലെന്ന് സൂചന .നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുളളത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുവിന്റെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.