കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. സെപ്റ്റംബർ 3ന് കേസ് കോടതി പരിഗണിക്കും. നടിയുടെ പരാതിയിൽ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ,അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.