ബെയ്ജിങ് : ഡ്രാഗണും ആനയും ഒന്നിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻ പിംങിന്റെ പ്രതികരണം.ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്.ഇരു രാജ്യങ്ങളും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡൻറ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതും ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാനസർവീസുകൾ ആരംഭിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു .ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഉഭയകക്ഷി ചർച്ചകൾ നടന്നത്.






