ഇരുചക്ര വാഹന യാത്രക്കാർക്ക് ഈ കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ദിവസേന നുറു കണക്കിന് ഭാരവാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. എംസി റോഡിന് സമാന്തരമായുള്ള പാലമായതിനാൽ പന്തളം, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് തിരക്കിൽപെടാതെ മല്ലപ്പള്ളി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗം കൂടിയാണിത്. പാലത്തിലൂടെയുള്ള രാത്രിയാത്രയും ദുഷ്കരമാണ്.
പാലത്തിൽ ഒരിടത്തും വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടില്ല. പാലത്തിന് സമീപത്തെ അപകടാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകി.