Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപുഷ്പമേള ലോഗോ...

പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു

തിരുവല്ല : ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. മനുഷ്യ ബന്ധങ്ങളിൽ അകൽച്ചയും വിദ്വേഷവും മത്സരവും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടങ്ങളിൽ പുഷ്പമേള പോലെയുള്ള വലിയ കൂട്ടായ്മകൾ മനുഷ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും അകൽച്ചകളും വിദേഷ്വങ്ങളും അകറ്റുന്നതിനും പാരസ്പര്യ സ്നേഹം വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു.

ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഇ. ഏ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജോസഫ് എം പുതുശേരി എക്സ് എം.എൽ.ഏ , U D.F ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റി ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കെപുരയ്ക്കൽ, പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ , ടി.കെ. സജീവ്, കൺവീനർ റോജി കാട്ടാശ്ശേരി , പബ്ളിസിറ്റി കൺവീനർ അഡ്വ.ബിനു വി.ഈപ്പൻ , ജോസ് വി ചെറി എന്നിവർ പ്രസംഗിച്ചു.

നിരവധി അപേക്ഷകരിൽ നിന്നുമാണ് ലോഗോ തിരഞ്ഞെടുത്തത് .5001 രുപയാണ് സമ്മാന തുക. പരുമല കല്ലുവാരത്തിൽ കെ.എസ്. ശ്യാം തയ്യാറാക്കിയ ലോഗോ കാർട്ടൂണിസ്റ്റുകളായ ബൈജു പൗലോസ്, ഫാ.ഡോ. ജോസ് പുനമഠം എന്നിവരാണ് തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സീതത്തോട് പാലം ഉദ്ഘാടനം നാളെ

പത്തനംതിട്ട : മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം നാളെ (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി...

വിശാല ഹിന്ദു സംഗമത്തിനു തുടക്കമായി

തിരുവല്ല: ഓതറ  വിശാല ഹിന്ദു സംഗമത്തിനു തുടക്കമായി.പ്രബുദ്ധ കേരളം എഡിറ്റർ ശ്രീ രാമകൃഷ്ണ മഠം സന്യാസി സംപൂജ്യ നന്തത്മജനന്ദ സ്വാമി ഉത്ഘാടന കർമ്മം നിർവഹിച്ചു. വിവേകാനന്ദ ഗ്രാമ സേവ സമിതി രക്ഷാധികാരി കെ...
- Advertisment -

Most Popular

- Advertisement -