കോട്ടയം : മലങ്കരസഭയുടെ സ്ഥാപകനും, കാവൽപിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ കൊടുങ്ങല്ലൂരിൽ മാർത്തോമ്മൻ സ്മാരക മന്ദിരം ഉയരുന്നു. മാർത്തോമ്മാ ശ്ലീഹായുടെ സ്മരണക്കായി പണികഴിപ്പിക്കുന്ന സ്മൃതി മന്ദിരത്തിന്റെ ശിലാസ്ഥാപനം 6ന് നടക്കും. ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. സഭയിലെ മെത്രാപ്പോലീത്താമാരും,സഭാസ്ഥാ
മുസിരിസ് പൈതൃക മേഖലയായ കൊടുങ്ങല്ലൂരിൽ പൗരാണികത ചോരാതെയാകും സ്മൃതി മന്ദിരത്തിന്റെ നിർമ്മാണം. എം.ജി.ജോർജ് മുത്തൂറ്റ് സഭയുടെ അൽമായ ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിരുന്ന സമയത്ത് അദ്ദേഹം സ്വന്തം പേരിൽ വാങ്ങിയിട്ട 23.88 ആർ സ്ഥലത്താണ് പൈതൃക സ്മാരകം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കുടുംബം സ്ഥലം സഭയ്ക്ക് കൈമാറിയത്. പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്ത് മാർത്തോമ്മൻ മ്യൂസിയം, മാർത്തോമ്മൻ ഗേറ്റ്, മാർത്തോമൻ സ്തൂപം,കോൺഫറൻസ് ഹാൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. സഭയ്ക്ക് സൗജന്യമായി ഭൂമി വിട്ട് നൽകിയ എം.ജി.ജോർജ് മുത്തൂറ്റിനെയും സ്മരിക്കത്തക്കവിധം നിർമ്മാണം പൂർത്തിയാക്കും.