തിരുവനന്തപുരം : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങള്‍ക്കു പുറമേ ഇക്കുറി 140 നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകള്‍ തുറക്കും. ഉള്‍പ്രദേശങ്ങളില്‍ അടക്കം അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന ഓണച്ചന്തകളും എത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
വന്‍ വിലക്കുറവില്‍ ആവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങളുമായി ഇക്കുറി സഞ്ചരിക്കുന്ന ഓണച്ചന്തകളും എത്തും. വിപണിയടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ 10 ദിവസങ്ങളിലായാണ് സംസ്ഥാനത്ത് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.
200-ഓളം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുണ്ട് സപ്ലൈകോയില്‍. പൊതുവിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാം. പൊതുവിപണിയില്‍ 539 രൂപ വിലയുള്ള വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഇക്കുറി സഞ്ചരിക്കുന്ന ഓണച്ചന്തകളും ഉണ്ടാകും.
ഓണത്തിനായി സപ്ലൈകോ രണ്ടരലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് സബ്സിഡി അരിയ്ക്കുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍നിന്ന് ഒരുകിലോയായി ഉയര്‍ത്തിയിട്ടുണ്ട്.