Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവീ​​ക​​രി​​ച്ച എ...

നവീ​​ക​​രി​​ച്ച എ സി റോ​​ഡി​​ന്‍റെ ഉദ്ഘാടനം നാ​​ളെ

ആലപ്പുഴ : ന​​വീ​​ക​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി -​​ ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ ഉദ്ഘാടനം നാ​​ളെ രാവിലെ പ​​ത്തി​​ന് മ​​ങ്കൊ​​മ്പ് ജം​​ഗ്ഷ​​നി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നിര്‍വഹി​​ക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ രമേശ് ചെന്നിത്തല, ജോബ് മൈക്കിള്‍, എച്ച്. സലാം, തോമസ് കെ.തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുകയും കുട്ടനാട് നിവാസികള്‍ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എസി റോഡ് ആധുനികമായി നവീകരിക്കാന്‍ പദ്ധതിയിട്ടത്. 24.164 കിലോമീറ്റര്‍ ദൂരം വരുന്ന എസി റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

2021ലാണ് നിര്‍മാണത്തിനു തുടക്കം കുറിച്ചത്. നാലു വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകുന്ന ഭാഗങ്ങളില്‍ അഞ്ച് സെമി എലിവേറ്റഡ് ഫ്‌ളൈഓവറുകളും മൂന്ന് കോസ്‌വേകളും 73 കലുങ്കുകളും പാലങ്ങളുടെ വശങ്ങളില്‍ നടപ്പാതകളും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാനൂറ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കൊമ്മാടി-ശവക്കോട്ട പാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എ എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍  വാഹന ഗതാഗതം ഫെബ്രുവരി 20 മുതല്‍ 25 വരെ പൂര്‍ണ്ണമായി നിരോധിച്ചു. വാഹനങ്ങള്‍ എ...

കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണ് – രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വിറളിപിടിച്ചിരിക്കുകയാണെന്നും കെപിസിസി പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം...
- Advertisment -

Most Popular

- Advertisement -