Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഅമിതവേഗതയിൽ കെഎസ്ആർടിസി...

അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞമാസം 25ന് പെരിന്തൽമണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളുടെ സമീപത്തു കൂടി അമിതവേഗതയിൽ ബസ് ഓടിക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.

സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടാവുന്നത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഎസ്ഐ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പോലീസ് ഇൻ്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട ടൗണിലെ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇൻ്റലിജൻസിൽ അടൂർ സ്റ്റേഷനിലെ എഎസ്ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് (45)...

കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണ് – രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വിറളിപിടിച്ചിരിക്കുകയാണെന്നും കെപിസിസി പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം...
- Advertisment -

Most Popular

- Advertisement -