Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ തോണ്ടറ,...

കുറ്റൂർ തോണ്ടറ, ആറാട്ടുകടവ് പഴയ പാലത്തിൽ ലോറികൾ നിർത്തിയിട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് : പ്രദേശവാസികൾ

തിരുവല്ല:  കുറ്റൂർ തോണ്ടറ പഴയ പാലത്തിലും ആറാട്ടുകടവ് പഴയ പാലത്തിലും നാഷണൽ പെർമമിറ്റ് ലോറികൾ പൈപ്പുമായി  നിർത്തിയിട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ. മൂന്ന് ദിവസമായി ഇവിടെ  20 ഓളം നാഷണൽ പെർമമിറ്റ്  ലോറികളിൽ പൈപ്പുമായി നിർത്തിയിട്ടിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ കാളഹസ്തിയിൽ നിന്നും  പൈപ്പുകൾ കൊണ്ടുവന്നതാണെന്നും ചെങ്ങന്നുർ- മാവേലിക്കര റോഡിൽ ഇറക്കാൻ ആയിരുന്നുവെന്നും വാഹനഡ്രൈവർ തമിഴ്നാട് സ്വദേശി മണികണ്ഡൻ  പറഞ്ഞു. പൈപ്പ് ഇറക്കേണ്ടസ്ഥലത്ത്  ദിവസേന മൂന്ന് വാഹനങ്ങളിൽ കൂടുതൽ ഇറക്കാൻ കഴിയാത്തതിനാൽ  ഇവിടെ  നിർത്തിയിട്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു.

വാഹനങ്ങൾ പാലത്തിൽ കിടക്കുന്നതിനാൽ പകലും രാത്രിയിലും അപകടങ്ങൾക്കും വാഹന ഗതാഗത തടസത്തിനും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : പോസ്റ്റർ പ്രകാശനം ചെയ്തു

ആലപ്പുഴ : നവംബർ 15 മുതൽ 18 വരെ  ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം സാംസ്കാരിക  വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ശാസ്ത്രമേളയുടെ സംഘാടക സമിതി ഓഫീസായ എസ്...

ഫെംഗൽ ചുഴലിക്കാറ്റ് : തമിഴ് നാട്ടിൽ കനത്ത മഴ : കേരളത്തിൽ 3 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപപ്പെടും.തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴയാണ്.മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു .മുഖ്യമന്ത്രി എംകെ...
- Advertisment -

Most Popular

- Advertisement -