Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsNationalരാജ്യത്ത് പുതിയ...

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം ഇന്ന് അര്‍ധരാത്രി മുതൽ  പ്രാബല്യത്തിൽ

ന്യൂഡൽഹി: ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നു.  ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.  164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും. ഐ.പി.സി ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വരുന്നത്.

ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരംതന്നെയായിരിക്കും.

കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകത പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലജീവൻ പദ്ധതി അവതാളത്തിലാക്കിയതിന് സർക്കാർ വിശദീകരണം നൽകണം : എം.എം. ഹസൻ

തിരുവനന്തപുരം : എല്ലാ ഗ്രാമീണ വീടുകളിലും കുടി വെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിനും വെള്ളക്കരം ഭീമമായി വർദ്ധിപ്പിച്ചിട്ടും അറ്റകുറ്റപണികൾ ചെയ്യുന്ന ചെറുകിട കരാറുകാർക്ക് 19 മാസത്തെ ബില്ലുകൾ...

മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി.ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത്‌ എത്തിയത് .നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും പേരക്കുട്ടിയുമുണ്ടായിരുന്നു. ഈ...
- Advertisment -

Most Popular

- Advertisement -