Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിലെ...

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 50 ആയി

ആലപ്പുഴ: ജില്ലയിലെ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങളിലെ  1967 പുരുഷന്‍മാരും 2243 സ്ത്രീകളും 682 കുട്ടികളുമടക്കം 4892 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 30, കാര്‍ത്തികപ്പള്ളി ആറ്, മാവേലിക്കര- അഞ്ച്, ചേര്‍ത്തല നാല്, കുട്ടനാട് മൂന്ന്, ചെങ്ങന്നൂര്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയിൽ 1459 കുടുംബങ്ങളിൽ നിന്നായി 4150 പേരാണ് ക്യാമ്പിലുള്ളത്. കാർത്തിക പള്ളിയിൽ 153 കുടുംബങ്ങളിൽ നിന്നായി 428 പേരും മാവേലിക്കരയിൽ 58 കുടുംബങ്ങളിൽ നിന്നായി 162 പേരും ക്യാമ്പുകളില്‍ കഴിയുന്നു. ചേർത്തലയിൽ 29 കുടുംബങ്ങളിലെ 92 പേരും കുട്ടനാട് എട്ട് കുടുംബങ്ങളിലെ 33 പേരും ചെങ്ങന്നൂർ ആറ് കുടുംബങ്ങളിലെ 27 പേരും ക്യാമ്പുകളിൽ കഴിയുന്നു.

ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ ആറ് വീടുകൾ പൂര്‍ണമായും143 വീടുകൾ ഭാഗീകമായും തകര്‍ന്നു.  അമ്പലപ്പുഴ മൂന്ന്, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി ഓരോ വീട് വീതവുമാണ് പൂർണമായി തകർന്നത്. അമ്പലപ്പുഴ 73, മാവേലിക്കര 30, ചേർത്തല 21, കുട്ടനാട് 10, ചെങ്ങന്നൂർ അഞ്ച്, കാർത്തികപ്പള്ളി നാല്  എന്നിങ്ങനെയാണ്  നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂടൽ വാഹനാപകടം: കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണെന്ന്  മോട്ടർ വാഹന വകുപ്പിന്റെ നിഗമനം

കോന്നി : കൂടൽ മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ  മല്ലശേരി സ്വദേശികളായ 4 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ  കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും കാറിലെ എയർബാഗ് പ്രവർത്തിച്ചില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ...

കാര്യങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു : എന്റെ ഉത്തരവാദിത്തം അവസാനിച്ചു : പി വി അൻവർ എംഎൽഎ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്നും ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ടെന്നും പിവി അൻവർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും....
- Advertisment -

Most Popular

- Advertisement -