Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യനയത്തിൽ യോഗം...

മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് കള്ളമാണെന്നും മേയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ ബാർ ഉടമകളും പങ്കെടുത്തതായും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മേയ് 21ലെ യോഗത്തിൽ ചർച്ചയുണ്ടായി.യോഗത്തിനു ശേഷമാണ് ബാർ ഉടമകൾ പണം പിരിക്കാൻ ഇറങ്ങിയത്.ടൂറിസം വകുപ്പ് വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്.പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.വിഷയത്തിൽ പ്രതിപക്ഷം സമരപരിപടികൾ തുടങ്ങും .രണ്ടുമന്ത്രിമാരും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി : ഒരാൾ അറസ്റ്റിൽ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി. .ഇന്നലെയാണ് മുംബൈ പൊലീസിന് ഫോൺ കോളിലൂടെ ഭീഷണി ലഭിച്ചത്.പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ഭീഷണി .സംഭവത്തിൽ ഒരാളെ...

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും : 12 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവനന്തപുരം : കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ്...
- Advertisment -

Most Popular

- Advertisement -