Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiകുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം : സുപ്രീംകോടതി

ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് വിധിപ്രസ്താവം.

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും, ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്നും വീഡിയോകള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ അത് കുറ്റകരമാകുകയുള്ളു എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.

ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി നിർദേശിച്ചു .ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനും കോടതി നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിബി–ജി റാം ജി ലോക്സഭ പാസ്സാക്കി : പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : തൊഴിലുറപ്പു പദ്ധതിയ്ക്ക് പകരമായുള്ള വിബി- ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബിൽ ലോക്സഭ പാസാക്കി.ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ...

കോന്നി ആനത്താവളത്തിലെ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ചു

കോന്നി : ആനത്താവളത്തിലെ കോൺ​ഗ്രീറ്റ് തൂണ് തകർന്നുവീണ് നാല് വയസുകാരൻ മരിച്ചു. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ മകന്‍ അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൂണിൽ പിടിച്ച് ഫോട്ടോ...
- Advertisment -

Most Popular

- Advertisement -