തിരുവനന്തപുരം : വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റയാൾ ചികിത്സ ലഭിക്കാതെ മരിച്ചു.കലിങ്ക് നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്.കഴിഞ്ഞ 7-ാം തീയതിയാണ് രാത്രിയിൽ റോഡരികിൽ നിന്നിരുന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ ഇടിച്ചിടുകയായിരുന്നു.
പരുക്കേറ്റ സുരേഷിനെ സമീപത്തുള്ള മുറിയിലാക്കി ബൈക്ക് യാത്രക്കാർ കടന്നു കളയുകയായിരുന്നു. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മുറിയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.