കഠ്മണ്ഡു : നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈൻസിന്റെ വിമാനമാണ് തകര്‍ന്നത്. രാവിലെ 11 മണിക്ക് കാഠ്മണ്ഡു ത്രീഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായിരുന്നു. വിമാനത്തിൽ ജീവനക്കാർ അടക്കം19 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. 5 പേരുടെ മൃതദേഹം കണ്ടെടുത്തു . അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.