Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസഹോദരനൊപ്പം  പോവുകയായിരുന്ന...

സഹോദരനൊപ്പം  പോവുകയായിരുന്ന പെൺകുട്ടിയെ  നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല:  ഓതറയിൽ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന  പെൺകുട്ടിയെ  നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ വൃദ്ധനെ  തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതിൽ വീട്ടിൽ മോഹനൻ (66)ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

ആറ് വയസ്സുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന 18 വയസ്സ്കാരിയായ പെൺകുട്ടിയെ ഓതറ – കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മോഹനൻ പിന്നിൽ കൂടി എത്തി ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി സംഭവം സ്ഥലത്തു നിന്നും സൈക്കിളിൽ  രക്ഷപ്പെട്ടു.

തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ  അന്വേഷണത്തിൽ തിരുവല്ല സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചയോടെ പ്രതിയെ വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.  പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 11/06/2024 Sthree Sakthi SS 419

1st Prize Rs.7,500,000/- (75 Lakhs) SL 372274 Consolation Prize Rs.8,000/- SA 372274 SB 372274 SC 372274 SD 372274 SE 372274 SF 372274 SG 372274 SH 372274 SJ 372274...

സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി

തിരുവല്ല : അസംഘടിത മേഖലയിൽ വരുന്ന സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി  സെക്യൂരിറ്റി ജീവനക്കാർ.  അടുത്തമാസം പത്താം തീയതി ആയാലും ലഭിക്കാതിരിക്കുകയും കൃത്യമായ വേതനം തൊഴിൽ ചെയ്ത്...
- Advertisment -

Most Popular

- Advertisement -