Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ കാണാതായ...

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി ലഭിച്ചു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ നാടൻ പഴം - പച്ചകറി  പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി ഓണസമൃദ്ധി 2024 കർഷക...

കുറ്റൂരിൽ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

തിരുവല്ല : കുറ്റൂരിൽ  വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിൻ്റെ  പോർച്ചിൽ കിടന്ന കാറിന്റെ ചില്ല് തകർത്തതാണ് സംഭവം. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ്...
- Advertisment -

Most Popular

- Advertisement -