റാന്നി: റാന്നി പഞ്ചായത്തിലെ വൈക്കം -മന്ദിരം തിരുവാഭരണ പാതയിൽ രണ്ട് വർഷമായി നിരന്തരം കക്കുസ് മാലിന്യം തള്ളിയിരുന്ന വാഹനം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് രണ്ട് പേരെയും വാഹനവും പിടികൂടിയത്.
കഴിഞ്ഞ രണ്ട് വർഷമായി വൈക്കം കുത്തുകല്ലുങ്കൽ പടി മന്ദിരം തിരുവാഭരണ പാതയിൽ സ്ഥിരമായി കക്കുസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. സംഭവത്തെ തുടർന്ന് പോലിസിൻ്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സി സി ടി വി ക്യാമറ സ്ഥാപിക്കുകയും നിരീക്ഷണം ഏർപ്പെടുത്തിയതോടെ വാഹനം തിരിച്ചറിയാൻ സാധിച്ചത്.
റാന്നിയിലെ മൂന്നു പഞ്ചായത്തിലും, വടശ്ശേരിക്കര പഞ്ചായത്തിലും ഭൂരിപക്ഷം പേരും കുടിവെള്ളം ഉപയോഗിക്കുന്ന പമ്പുഹൗസിനു മുകളിലാണ് ഈ മാലിന്യം തള്ളിയിരുന്നു.
അതേ സമയം പിടികൂടിയ പ്രതികൾക്ക് എതിരെ നടപടി വൈകുന്നതിൽ പ്രദേശവാസികൾക്ക് ഇടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.